ഖുലൈസ്: കെ.എം.സി.സി ഖുലൈസിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഖുലൈസിലെ സൂഖ് മഗാരിബയിലെ പൊതുസ്ഥലത്ത് വെച്ചായിരുന്നു ഇഫ്താർ വിരുന്നൊരുക്കിയത്. സൗദി പൗരൻ സക്കരിയ്യയും കുടുംബവും ഇഫ്താർ മുന്നിൽ നിന്ന് നിയന്ത്രിച്ചു. കെ.എം.സി.സി ജിദ്ദ നേതാക്കൾ അതിഥികളായി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ചു നടന്ന സൗഹൃദ സംഗമത്തിലും സ്വദേശി പൗരമാരും കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്തു. ഇത്തരം സൗഹൃദ സദസ്സുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് സ്വദേശി പൗരമാർ ആശംസിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. റഷീദ് എറണാകുളം അധ്യക്ഷത വഹിച്ചു. ആരിഫ് പഴയകത്ത് സ്വാഗതം പറഞ്ഞു. ഇബ്രാഹീം വന്നേരി, ഷാഫി മലപ്പുറം, അസീസ് കൂട്ടിലങ്ങാടി, റാഷിഖ മഞ്ചേരി, ഉബൈദ് തെന്നല, സക്കീർ മക്കരപറമ്പ്, ഷറഫുദ്ധീൻ മക്കരപറമ്പ്, സഫീർ വള്ളിക്കപറ്റ, ഇസ്മായിൽ ദുബയ്യ, മൻസൂർ മണ്ണാർക്കാട്, ഫിറോസ് മക്കരപറമ്പ്, ഹൈദർ കോട്ടക്കൽ, ഉമർ മണ്ണാർക്കാട്, അസ്ക്കർ മക്കരപറമ്പ്, സലാം മക്കരപറമ്പ്, ശിഹാബ് മരവട്ടം, സാജിദ് കരിങ്കല്ലത്താണി എന്നിവർ നേതൃത്വം നൽകി.

കെ.എം.സി.സി ഖുലൈസിൽ ജനകീയ ഇഫ്താർ
M
MadhyamamSource Link
about 2 months ago