മക്ക: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദിെൻറ (മമ്മുക്ക) ഖബറടക്ക ചടങ്ങുകൾ മക്കയിൽ പൂർത്തിയാക്കി. മക്ക ഐ.സി.എഫ് വെൽഫെയർ ഡിപ്പാർട്ട്മെൻറിെൻറ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ തൊഴിലുടമ അബു സുലൈമാൻ, ഭാര്യാ സഹോദരൻ ജാഫർ മദനി, സുഹൈറുദ്ദീൻ നൂറാനി തുടങ്ങി പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലുക്കീമിയസ്ഥിരീകരിച്ചതിനെത്തുടർന്ന് ത്വാഇഫിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മക്കയിലേക്ക് മാറ്റുകയായിരുന്നു. മകെൻറ വിവാഹശേഷം അടുത്ത കാലത്താണ് ഇദ്ദേഹം നാട്ടിൽ നിന്നും വീണ്ടും സൗദിയിലെത്തിയത്. ദീർഘകാലം ത്വാഇഫ് ഐ.സി.എഫ് ഷറഫിയ യൂനിറ്റ് പ്രസിഡൻറായി സാമൂഹിക രംഗത്ത് സജീവമായിരുന്നു. പരേതനായ ബൈത്താൻ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണ്.ഭാര്യ: ബീപാത്തു. മക്കൾ: നദീർ, ജുബൈർ, ഹാഷിർ, ആദിൽ, ജുബൈരിയ. മരുമകൻ: നുഅ്മാൻ. സഹോദരങ്ങൾ: അബൂബക്കർ, ഹംസ, ഇബ്രാഹിം, ആയിഷ, സൗറ, ഫാത്തിമ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - K.B. Muhammad Laid to Rest in Makkah

കെ.ബി. മുഹമ്മദിെൻറ മൃതദേഹം മക്കയിൽ ഖബറടക്കി
M
MadhyamamSource Link
17 days ago