തിരുവനന്തപുരം: കേരള എൻജിനീയറിങ് , ഫാർമസി പ്രവേശന പരീക്ഷകൾക്ക് വെള്ളിയാഴ്ച തുടക്കം. 152 കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് 1,08,409 പേരും ഫാർമസി പരീക്ഷക്ക് 39,737 പേരുമാണ് അപേക്ഷിച്ചത്. എൻജിനീയറിങ് പരീക്ഷ വെള്ളിയാഴ്ച മുതൽ 22 വരെ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നടക്കുക. ഫാര്‍മസി പരീക്ഷ ശനിയാഴ്ച മുതൽ 20 വരെ രാവിലെ പത്ത് മുതല്‍ 11.30 വരെയാണ്. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ്/ഇ-ആധാർ, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി/ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കരുതേണ്ടതാണ്.

കേരള എൻജി/ഫാർമസി പ്രവേശന പരീക്ഷ ഇന്ന് തുടങ്ങും
M
MadhyamamSource Link
23 days ago