ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ വനിത വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്യാട്ടരായണ പുരയിലെ പാർവതി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സോൺ ചെയർമാൻ എം.ജി. റജി നിർവഹിച്ചു. വനിതാവിഭാഗം കൺവീനർ ഷൈനി ഗിരീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ് കൃഷ്ണൻ, വൈസ് ചെയർമാൻ എം.ബി. അജയൻ, ഫിനാൻസ് കൺവീനർ സുനിത വിനോദ്, വനിത വിഭാഗം വൈസ് ചെയർപേഴ്സൻ അനുമോൾ വിപിൻ, സത്യശീലൻ, ജോയിന്‍റ് കൺവീനർ വിപിൻ രാജു, ഗോകുൽ, ബിനു, ചെയർപേഴ്സൻ ആഷ വിജയഗോപാൽ, വനിത വിഭാഗം ഭാരവാഹികളായ ജിസി രഘു, അശ്വതി സന്തോഷ്, മീനു ജോർജ്, അനിത എസ്. പിള്ളൈ, മീനു എന്നിവർ പങ്കെടുത്തു. അന്തേവാസികൾക്ക് ആവശ്യമുള്ള സാമഗ്രികൾ വിതരണം ചെയ്യുകയും ട്രസ്റ്റ് അധികാരികളെ ആദരിക്കുകയും ചെയ്തു.
