മനാമ: കേരളത്തിനഎ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക സംസ്ഥാനത്തിനഎ സമഗ്ര വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതാണെന്ന് ബഹ്‌റൈൻ എൽ.ഡി.എഫ് കൂട്ടായ്മ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ പത്തു വർഷത്തെ ഭരണമികവിന്‍റെ തുടർച്ചയാകും വരാനിരിക്കുന്ന ഭരണമെന്നും നൂതനാശയങ്ങളെ സമഗ്രമായി ഉൾക്കൊള്ളുന്നതാണ് പുതിയ പത്രികയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. 2026-ലെ തിരഞ്ഞെടുപ്പിനായി 950 നിർദ്ദേശങ്ങൾ അടങ്ങിയ 60 ഇന പരിപാടികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ ഏറെ ശ്ലാഘനീയമാണ്. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പരിരക്ഷകൾ ചേരുന്നതിന്‍റെ തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. പ്രവാസി പെൻഷൻ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും ആഗോള തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള നൈപുണ്യ വികസന പരിശീലനങ്ങളും പത്രികയുടെ പ്രത്യേകതയാണ്. ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ തുടരുക, സമഗ്രമായ പ്രവാസി പുനസംയോജന നയം രൂപീകരിക്കുക, പ്രവാസി കെയർ ഹോമുകൾ ആരംഭിക്കുക എന്നിവ വഴി പ്രവാസികളുടെയും കുടുംബങ്ങളുടെയും ക്ഷേമം സർക്കാർ ഉറപ്പാക്കുന്നു. അഞ്ച് വർഷം കൊണ്ട് കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്നതാണ് എൽ.ഡി.എഫിന്റെ പ്രധാന ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു. വയനാട് ദുരന്തത്തിന്‍റെ പേരിൽ ഫണ്ട് ശേഖരിക്കുകയും ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാതിരിക്കുകയും ചെയ്ത കോൺഗ്രസ് നിലപാട് ജനദ്രോഹപരമാണെന്ന് എൽ.ഡി.എഫ് കൂട്ടായ്മ കുറ്റപ്പെടുത്തി. 2021-ലെ പത്രികയിലെ 900 വാഗ്ദാനങ്ങൾ ഏതാണ്ട് പൂർണ്ണമായും നടപ്പിലാക്കി അതിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ച സർക്കാരാണിത്. വികസനങ്ങളെ നുണ പ്രചരണങ്ങളിലൂടെ ഇകഴ്ത്തിക്കാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് സങ്കുചിതമാണെന്നും നേതാക്കൾ പറഞ്ഞു. പത്തു വർഷത്തെ മുന്നേറ്റങ്ങൾ തുടരുന്നതിനായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് കോർ കമ്മിറ്റി നേതാക്കൾ അഭ്യർത്ഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - LDF manifesto strengthens Kerala's progress - Bahrain LDF alliance

കേരളത്തിന്‍റെ പുരോഗതിക്ക് കരുത്തേകുന്ന എൽ.ഡി.എഫ് പ്രകടനപത്രിക- ബഹ്‌റൈൻ എൽ.ഡി.എഫ് കൂട്ടായ്മ
M
MadhyamamSource Link
about 1 month ago