കേരളത്തിൽ 15-മുതൽ 30-സീറ്റുകൾ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് പി.സി. ജോർജ്; ‘ഞാൻ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും’

​

കേരളത്തിൽ 15-മുതൽ 30-സീറ്റുകൾ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് പി.സി. ജോർജ്; ‘ഞാൻ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും’ ​

M
MadhyamamSource Link
കോട്ടയം: ​കേരളത്തിൽ 15-മുതൽ 30- സീറ്റുകൾ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന് എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ പി.സി. ജോർജ് അവകാശപ്പെട്ടു. മകൻ ഷോൺ ജോർജ് പാലായിൻ ജയിക്കുമെന്ന് ഉറപ്പാണെന്നും ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികൾ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനായാണെന്നും ജോർജ് പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി വർഷത്തിൽ ഒമ്പത് മാസവും അമേരിക്കയിലാണ്. മൂന്ന് മാസം നാട്ടിലും ഉണ്ടാകും. എൽ.ഡി.എഫ്. സ്ഥാനാർഥി അഞ്ചുവർഷം കിട്ടിയിട്ടും മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല. ഇരുവരും ‘നിരാശാകാമുകന്മാരാ'കുമെന്ന് ജോർജ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തോൽവിയുണ്ടായത് മതവുമായി ഉണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ്. അത് താൻ തിരിച്ചറിയുന്നു. അക്കാര്യങ്ങൾ പറഞ്ഞത് സത്യത്തിന്റെ ഭാഗത്ത് നിന്നുകൊണ്ടാണെന്നും ജോർജ് കൂട്ടിച്ചേർത്തു. മുസ്‌ലിങ്ങൾക്ക് ഏറ്റവും കൂടുതൽ സ്ഥാനമാനങ്ങൾ നൽകുന്നത് ബി.ജെ.പി.യാണ്. മുസ്‌ലിം വിഭാഗത്തിൽനിന്നുള്ള നിരവധി മന്ത്രിമാർ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്ന് പി.സി. ജോർജ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിൽ 15-മുതൽ 30-സീറ്റുകൾ വരെ ബി.ജെ.പിക്ക് കിട്ടുമെന്ന്… | Boolokam