കോഴിക്കോട്​ സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു

കോഴിക്കോട്​ സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു

M
MadhyamamSource Link
റിയാദ്​​: ദീർഘകാലം റിയാദിൽ പ്രവാസിയായ കോഴിക്കോട് തിരുവണ്ണൂർ സഫയർ നിവാസിൽ സയ്യിദ് അഫ്സൽ (57) നാട്ടിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി അടുത്തിടെയാണ്​ ഇദ്ദേഹം നാട്ടിലെത്തിയത്. പരേതരായ കരിമ്പനയ്ക്കൽ സയ്യിദ് മുഹമ്മദി​െൻറയും സക്കീനയുടെയും മകനാണ്. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ നസ്‌നിയാണ് ഭാര്യ. ലബീബ്, ആഖിഫ് എന്നിവർ മക്കളാണ്. ഫൗസ്, ജമീല എന്നിവർ സഹോദരങ്ങളും. കുവൈത്ത്​ എയർവേയ്‌സ് (ഖത്തർ) ഉദ്യോഗസ്ഥൻ അജീർ പുനത്തിൽ സഹോദരി ഭർത്താവാണ്. ബുധനാഴ്​ച വൈകീട്ട്​ കോഴിക്കോട്​ കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട്​ സ്വദേശിയായ പ്രവാസി നാട്ടിൽ മരിച്ചു — Madhyama… | Boolokam