ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഡിമെൻഷ്യ ഇന്ത്യ അലയൻസുമായി സഹകരിച്ച് മസ്തിഷ്കാരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് സോൺ ചെയർമാൻ സജി പുളിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ രാജീവൻ, മാനേജിങ് കമ്മിറ്റി അംഗം സോമരാജ്, പ്രോഗ്രാം കൺവീനർ അനൂപ്, അജിത സതീഷ്, വനിതാ വിഭാഗം സോൺ ചെയർപേഴ്സൻ അനു അനിൽ, കൺവീനർ ഡോണ സലി, സുധ സുധീർ, ഡോ. പ്രിയ എന്നിവർ പങ്കെടുത്തു. സലികുമാർ, വിനോദ്, രജീഷ്, പ്രകാശ്, സുമോജ്മാത്യു, സത്യൻ, സുനിൽ ബാലകൃഷ്ണൻ, ഷിബു, ഗീത രാജീവൻ, നാൻസി സജി, ലേഖ വിനോദ്, ലേഖ ജയകുമാർ, സുജ മധു എന്നിവർ നേതൃത്വം നൽകി. മസ്തിഷ്കാരോഗ്യ സംരക്ഷണം, ഓർമശക്തി വർധന, ഓർമക്കുറവ് തടയുന്നതിനുള്ള മുൻകരുതൽ മാർഗ നിർദേശങ്ങൾ, മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന വിവിധ വിനോദപ്രവർത്തനങ്ങൾ, വിഷയ വിദഗ്ധരുടെ പ്രഭാഷണങ്ങൾ, കൗൺസലിങ് എന്നിവ നടന്നു.

കേരള സമാജം ഈസ്റ്റ് സോൺ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
M
MadhyamamSource Link
about 1 month ago