റിയാദ്: കേളി കുടുംബവേദി ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും വിപുലമായി ആഘോഷിച്ചു. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. ഇഫ്താർ വിരുന്നിന് പിന്നാലെ പെരുന്നാളാഘോഷത്തിെൻറ മുന്നോടിയായി അരങ്ങേറിയ മൈലാഞ്ചി രാവായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. കോഓഡിനേറ്റർ വിജില ബിജുവിെൻറ നേതൃത്വത്തിൽ ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ പങ്കെടുത്തവർക്ക് പുതുമയാർന്ന അനുഭവം സമ്മാനിച്ചു. പാരമ്പരാഗത ഗാനങ്ങളും മൈലാഞ്ചി അലങ്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി. സഫ്ദർ ഹുസൈെൻറ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്ന് ചടങ്ങിന് കൊഴുപ്പേകി. കുടുംബങ്ങൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ‘ബെസ്റ്റ് കപ്പിൾസ്’ മത്സരം ഏറെ ശ്രദ്ധേയമായി. ഈ മത്സരത്തിൽ അദീബ് - ഷബ്ന ദമ്പതികൾ ഒന്നാം സ്ഥാനവും, സമീർ - അൻസിയ ദമ്പതികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രസിഡൻറ് ശ്രീഷ സുകേഷ്, സെക്രട്ടറി ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായ്, സെബിൻ ഇഖ്ബാൽ, വർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ എന്നിവരും സെക്രട്ടറി സുനിൽ കുമാർ, പ്രസിഡൻറ് ഗഫൂർ ആനമാങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ഇത്തരം സംഗമങ്ങൾ അനിവാര്യമാണെന്ന് സംഘാടകർ വ്യക്തമാക്കി. കേന്ദ്ര കമ്മറ്റി അംഗങ്ങളായ വർണ ബിനുരാജ്, എൻ.കെ. സോവിന, ഗീത ജയരാജ്, സമീർ എന്നിവർ വിവിധ പരിപാടികളുടെ ചുമതലകൾ നിർവഹിച്ചു.

കേളി കുടുംബവേദി ഇഫ്താർ വിരുന്നും മൈലാഞ്ചി രാവും
M
MadhyamamSource Link
about 2 months ago