Posted On date_range 19 April 2026 7:45 PM IST Updated On date_range 19 April 2026 7:45 PM IST കൊട്ടിയത്ത് കാർ ലോറിക്ക് പിന്നിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം text_fields bookmark_border കൊല്ലം: കൊട്ടിയത്തിന് സമീപം കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച കൊട്ടിയം പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു നാടിനെ നടുക്കിയ അപകടം.യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Two youths killed as car rams into stationary lorry in Kollam's Kottiyam

കൊട്ടിയത്ത് കാർ ലോറിക്ക് പിന്നിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
M
MadhyamamSource Link
21 days ago