Posted On date_range 8 April 2026 8:39 AM IST Updated On date_range 8 April 2026 8:39 AM IST കൊറിയൻ യാത്രക്കാരിയോട് ലൈംഗികാതിക്രമം: വിമാനത്താവള ജീവനക്കാരന്റെ ഹരജി ഹൈകോടതി തള്ളി text_fields bookmark_border ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ വിമാനക്കമ്പനി ജീവനക്കാരനെതിരെയുള്ള നടപടികൾ റദ്ദാക്കാൻ കർണാടക ഹൈകോടതി വിസമ്മതിച്ചു. "നിങ്ങൾ എങ്ങനെയുള്ള ഉദ്യോഗസ്ഥനാണ്. നിങ്ങളെ ഒഴിവാക്കണോ?" ജീവനക്കാരൻ മുഹമ്മദ് അഫാൻ അഹമ്മദ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് എം. നാഗപ്രസന്ന വാമൊഴിയായി ആരാഞ്ഞു. “നിങ്ങൾ ചെയ്തതെല്ലാം അവർ (കൊറിയൻ സ്ത്രീ) വിവരിച്ചിട്ടുണ്ട്."-ജസ്റ്റിസ് തുടർന്നു. ദക്ഷിണ കൊറിയയിലേക്ക് പോകുകയായിരുന്ന സ്ത്രീക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലും (സി.ഐ.എസ്.എഫ്) എമിഗ്രേഷൻ സ്‌ക്രീനിങ്ങിലും ക്ലിയർ ലഭിച്ചപ്പോഴാണ് ടെർമിനൽ -രണ്ടിൽ സംഭവം നടന്നത്.ബാഗിൽ നിന്ന് ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥൻ സ്ത്രീയെ സമീപിച്ചത്. പുരുഷന്മാരുടെ ടോയ്‌ലറ്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറാൻ അവരെ പ്രേരിപ്പിക്കുകയും അപമാനിക്കുകയുമായിരുന്നു. ദേഹ പരിശോധനയുടെ മറവിൽ ഹരജിക്കാരൻ സ്ത്രീയെ അനുചിതമായി സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്താവള സുരക്ഷാ ജീവനക്കാർ ഇയാളെ കസ്റ്റഡിയിലെടുത്ത് ബി.ഐ.എ.എൽ പൊലീസിന് കൈമാറി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപടി സ്വീകരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sexual Assault Against Korean Traveler: High Court Dismisses Airport Employee's Petition

കൊറിയൻ യാത്രക്കാരിയോട് ലൈംഗികാതിക്രമം: വിമാനത്താവള ജീവനക്കാരന്റെ ഹരജി ഹൈകോടതി തള്ളി
M
MadhyamamSource Link
about 1 month ago