നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച ജില്ലയിൽ പടക്കങ്ങളുടെ വിൽപനക്കും ഉപയോഗത്തിനും പൂർണ നിരോധനം ഏർപ്പെടുത്തി കലക്ടർ എൻ. ദേവിദാസ് ഉത്തരവിട്ടു. സ്ഫോടകവസ്തു നിയമം (2008) സെക്ഷന്‍ 127 പ്രകാരമാണ് നടപടി. പടക്കങ്ങളുടെ വിൽപന, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എല്ലാ ലൈസന്സുടമകളും തങ്ങളുടെ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കാൻ ജില്ല പൊലീസ് മേധാവിക്കും താലൂക്ക് മജിസ്ട്രേറ്റുമാർക്കും കലക്ടര്‍ നിർദ്ദേശം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കൊല്ലത്ത് പടക്കങ്ങളുടെ വിൽപനക്കും ഉപയോഗത്തിനും നിരോധനം
M
MadhyamamSource Link
about 3 hours ago
