റിയാദ്/കൊട്ടപ്പുറം: ജീവകാരുണ്യ പ്രവർത്തനമേഖലയിൽ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കൊട്ടപ്പുറം റിയാദ് ഏരിയ വെൽഫയർ അസോസിയേഷൻ (ക്രവാ), പുളിക്കൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനുള്ള ഈ വർഷത്തെ സാമ്പത്തിക സഹായം കൈമാറി. എല്ലാവർഷവും റമദാൻ മാസത്തിൽ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന തുക ഉപയോഗിച്ചാണ് ഈ കാരുണ്യഹസ്തം നീട്ടുന്നത്. തുടർച്ചയായ 12-ാം വർഷമാണ് അസോസിയേഷൻ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. കൂട്ടായ്മയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി വി.ടി. ജമാൽ, ട്രഷറർ കെ. അബ്ബാസ്, പി.സി. അഷ്റഫ്, മുൻ ഉപദേശക സമിതി അംഗം ടി.പി. നാസർ എന്നിവർ ചേർന്ന് പാലിയേറ്റീവ് കെയർ ഭാരവാഹികളായ അഫ്സൽ, കുഞ്ഞാൻ എന്നിവർക്ക് തുക കൈമാറി.

കൊട്ടപ്പുറം അസോസിയേഷൻ പാലിയേറ്റീവ് കെയറിന് സഹായം കൈമാറി
M
MadhyamamSource Link
about 1 month ago