റിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച ബത്ഹയിലെ ഡിമോറ ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ 10 വർഷക്കാലമായി കേരളത്തിെൻറ സാമ്പത്തിക അടിത്തറ തകർക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്ത ഇടത് സർക്കാരിനെതിരെയുള്ള ജനരോഷം വോട്ടിലൂടെ പ്രകടിപ്പിക്കാൻ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ബോധവൽക്കരിക്കുകയാണ് ഈ കൺവെൻഷെൻറ പ്രധാന ലക്ഷ്യം. റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. അഷ്റഫലി ചടങ്ങിൽ തത്സമയം പങ്കുചേർന്ന് മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കും. റിയാദ് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി, ഒ.ഐ.സി.സി നേതാക്കളും സജീവ പ്രവർത്തകരും കൺവെൻഷനിൽ സംബന്ധിക്കും. രാഷ്ട്രീയ ചർച്ചകൾക്ക് പുറമെ, റമദാൻ മാസത്തിൽ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച ഇസ്ലാമിക് ക്വിസ്, ഖുർആൻ പാരായണം എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഈ ചടങ്ങിൽ നിർവഹിക്കും.

കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
M
MadhyamamSource Link
about 1 month ago