കോമാളിയെന്ന് വിശേഷിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡോ. തോമസ് ഐസക്; ആവശ്യമില്ലെന്ന് രമേഷ് പിഷാരടി

കോമാളിയെന്ന് വിശേഷിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡോ. തോമസ് ഐസക്; ആവശ്യമില്ലെന്ന് രമേഷ് പിഷാരടി

M
MadhyamamSource Link
പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് ഡോ.തോമസ് ഐസക്ക്. പിഷാരടിയെ കോമാളിയെന്ന് വിളിച്ചതിലാണ് ഖേദപ്രകടനം നടത്തിയത്. ‘കോമാളിയെന്ന പദപ്രയോഗം നടത്തിയത് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ട്. എന്റെ വിമർശനം രാഷ്ട്രീയമാണ്,അദ്ദേഹത്തിന്റെ അഭിനയ മികവിനെയല്ല ഞാൻ വിമർശിച്ചത്,ലോകത്തെയും രാജ്യത്തിലെയും കേരളത്തിലെയും ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മധ്യേഷ്യയിലെ പ്രതിസന്ധിയാണ്. അവിടുത്തെ പ്രതിസന്ധിയെക്കുറിച്ചും ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും സി.പി.എമ്മിനും കോണ്‍ഗ്രസിനും നിലപാടുണ്ട്. ഫലസ്തീനില്‍ പ്രശ്നമുണ്ടെങ്കില്‍ നമ്മളിവിടെയന്തിനാണ് കടിപിടികൂടുന്നത് എന്ന നിലപാടിനെയാണ് വിമര്‍ശിച്ചത്. പാലക്കാട്ട് ജയിക്കാന്‍ പോകുന്നത് എല്‍.ഡി.എഫാണെന്നും തോമസ് ഐസക്ക് പറഞ്ഞു. അനാവശ്യപരാമർശങ്ങൾക്ക് ഞാനി​ല്ലെന്നായിരുന്നു രമേഷ് പിഷാരടിയുടെ ആദ്യം പ്രതികരണം. എല്ലാറ്റിനും മറുപടി പറയാൻ എനിക്ക് കഴിയില്ല. എനിക്ക് സംസ്കാരം കൂടിയുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞു. മറുപക്ഷത്താണെങ്കിൽ ആരെയും വിലകുറച്ച് കാണുന്ന സമീപനം ശരിയല്ലെന്നും ​പിഷാരടി പറഞ്ഞു. പാലക്കാട് എല്ലാ പ്രചാരണങ്ങൾക്കും മുകളിൽ ജനങ്ങൾ എന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ട്. ജനം എല്ലാം മനസിലാക്കുന്നുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലക്കാട് വികസന തുടർച്ചക്ക് ജനം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും പിഷാരടി പറഞ്ഞു. എന്നാൽ, തോമസ് ഐസകിന്റെ ഖേദ പ്രകടനത്തിനുശേഷം അതിന്റെ ആവശ്യമില്ലായിരുന്നുവെന്നായിരുന്നു ​പിഷാരടിയുടെ പ്രതികരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോമാളിയെന്ന് വിശേഷിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡോ. തോമസ്… | Boolokam