കോഴിക്കോട് ജില്ല യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

M
MadhyamamSource Link
മനാമ: കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ബഹ്റൈൻ യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളും പങ്കെടുത്ത ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോഴിക്കോട് എം.പി എം.കെ രാഘവൻ, വടകര എം.പി ഷാഫി പറമ്പിൽ എന്നിവർ മുഖ്യാതികളായി. ഒ.ഐ.സി.സി ദേശീയ കമ്മറ്റി പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജില്ലയിലുള്ള സ്ഥാനാർത്ഥികളായ അഡ്വ. കെ പ്രവീൺകുമാർ, വി.ടി സൂരജ്, കെ.എം അഭിജിത്ത്, പാറക്കൽ അബ്ദുല്ല, പി.കെ ഫിറോസ്, കെ.കെ രമ, വിദ്യാബാലകൃഷ്ണൻ, ഫാത്തിമ തഹ്ലിയ, പി.വി അൻവർ, എം.എ റസാക്ക്, കാസിം സി.കെ, തുടങ്ങിയ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. ജില്ല യു.ഡി.എഫ് കൺവീനർ ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. ചെയർമാൻ ഷാജഹാൻ പരപ്പൻ അധ്യക്ഷത വഹിച്ചു. വിൻസന്‍റ് തോമസ് കക്കയം നന്ദി അർപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് ജില്ല യു.ഡി.എഫ് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ… | Boolokam