കോഴിക്കോട് പെരുവയലിൽ ആശങ്കയായി ഷിഗല്ല വൈറസ് ബാധ; 51 പേർ നിരീക്ഷണത്തിൽ

കോഴിക്കോട് പെരുവയലിൽ ആശങ്കയായി ഷിഗല്ല വൈറസ് ബാധ; 51 പേർ നിരീക്ഷണത്തിൽ

M
MadhyamamSource Link
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പെരുവയല്‍ പഞ്ചായത്തിലെ എരഞ്ഞിക്കലിൽ ഷിഗല്ല രോഗ വ്യാപനം കൂടുന്നു. രോഗത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ആരോഗ്യ വകുപ്പിനെ കുഴക്കുകയാണ്. നിലവില്‍ 51 പേരാണ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ് . കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ഊര്‍ജ്ജിതമാക്കുകയാണ് പഞ്ചായത്ത്. കുടിവെള്ളത്തിന്‍റെയും ഭക്ഷ്യവസ്തുക്കളുടെയടക്കം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആർ.ആർ.ടി സംഘത്തിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്‍റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാം. രോഗത്തിന്‍റെ പ്രഭവ കേന്ദ്രത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, കാട, താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് പെരുവയലിൽ ആശങ്കയായി ഷിഗല്ല വൈറസ് ബാധ; 51 പേർ നിര… | Boolokam