കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്ന സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്ന സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

കോ​ഴി​ക്കോ​ട്: വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോ​ങ് റൂ​മി​നോ​ട് ചേ​ർ​ന്ന മെ​റ്റീ​രി​യ​ൽ റൂം ​ഉ​ദ്യോ​ഗ​സ്ഥ​ർ തു​റ​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ജി​ല്ല ക​ല​ക്ട​റു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ര​ണ്ടു ദി​വ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കും. ജി​ല്ല​യി​ലെ എ​ട്ടു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച ജെ.​ഡി.​ടി ഇ​സ്‍ലാം കോം​പ്ല​ക്സി​ലെ സ്‌​ട്രോ​ങ് റൂ​മി​നോ​ട് ചേ​ർ​ന്ന മെ​റ്റീ​രി​യ​ൽ റൂം ​ഉ​ദ്യോ​ഗ​സ്ഥ​ർ തു​റ​ന്ന​തി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ജി​ല്ല ക​ല​ക്ട​ർ ചൊ​വ്വാ​ഴ്ച ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ജി​ല്ല ക​ല​ക്ട​ർ സ്‌​നേ​ഹി​ൽ കു​മാ​ർ സി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​തി​സു​ര​ക്ഷ മേ​ഖ​ല​യാ​യ സ്ട്രോ​ങ് റൂ​മി​ന്റെ​യും മെ​റ്റീ​രി​യ​ൽ റൂ​മി​ന്റെ​യും അ​ടു​ത്തേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടാ​യി​രി​ക്കെ മെ​റ്റീ​രി​യ​ൽ റൂം ​തു​റ​ന്ന​തി​ന്റെ വി​ശ​ദീ​ക​ര​ണം ജി​ല്ല ക​ല​ക്ട​ർ തേ​ടി​യി​രു​ന്നു. വോ​ട്ടു ക​ണ​ക്കു​ക​ളു​ടെ ഒ​റി​ജി​ന​ൽ മെ​റ്റീ​രി​യ​ൽ റൂ​മി​ലും പ​ക​ർ​പ്പ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​റു​മാ​ണ് സൂ​ക്ഷി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​വ മെ​റ്റീ​രി​യ​ൽ റൂ​മി​ൽ മ​റ​ന്നു​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തെ​ടു​ക്കു​ന്ന​തി​നാ​ണ് മു​റി തു​റ​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​തി​സു​ര​ക്ഷ​യു​ള്ള സ്‌​ട്രോ​ങ് റൂ​മി​ന് സ​മീ​പ​ത്തെ മു​റി തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്കും ജി​ല്ല ക​ല​ക്ട​ർ​ക്കും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ക​ല​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ​യാ​ണ് സ്‌​ട്രോ​ങ് റൂ​മി​നോ​ട് ചേ​ർ​ന്ന മു​റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​റ​ന്ന​ത്. കൊ​യി​ലാ​ണ്ടി വ​ര​ണാ​ധി​കാ​രി​ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെന്ന് പ​രാ​തി കോ​ഴി​ക്കോ​ട്: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോ​ങ് റൂ​മി​നോ​ട് ചേ​ർ​ന്ന മെ​റ്റീ​രി​യ​ൽ റൂ​മി​ന​ടു​ത്ത് കൊ​യി​ലാ​ണ്ടി വ​ര​ണാ​ധി​കാ​രി എ​ത്തി​യ​താ​യി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ, എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ, ടി.​ടി. ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങി​നെ ക​ണ്ട് പ​രാ​തി ന​ൽ​കി. വ​ര​ണാ​ധി​കാ​രി​ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ച​താ​യി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വ​ര​ണാ​ധി​കാ​രി പൊ​ലീ​സ് അ​ക​മ്പ​ടി​യി​ൽ എ​ത്തി​യ ​േഫാ​ട്ടോ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ കാ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ പേ​രാ​മ്പ്ര വ​ര​ണാ​ധി​കാ​രി​ക്കൊ​പ്പം കൊ​യി​ലാ​ണ്ടി വ​ര​ണാ​ധി​കാ​രി​യെ​യും ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ സീ​ൽ ചെ​യ്ത​തും അ​ല്ലാ​ത്ത​തു​മാ​യ മു​റി​ക​ൾ വോ​ട്ടെ​ണ്ണ​ൽ ക​ഴി​യും വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും തു​റ​ക്ക​രു​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്ന സംഭവത്ത… | Boolokam