തലശ്ശേരി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാരന്റികളൊന്നും വിശ്വസിക്കാനാവില്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. ആദ്യമായി ഗാരന്റി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. സ്ത്രീകൾക്ക് പ്രഖ്യാപിച്ച ഗാരന്റിയിൽ ഒരു നയാപൈസ നൽകാത്ത തെലങ്കാന മുഖ്യമന്ത്രിയാണ് കേരളത്തിലെ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിയതെന്നും പ്രകാശ് കാരാട്ട് പരിഹസിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എം.എസ്. നിഷാദ് അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി കാരായി രാജൻ, എ.എൻ. ഷംസീർ, സി.പി. ഷൈജൻ, സി.കെ. രവീന്ദ്രൻ, സി.കെ. രമേശൻ, വി.കെ. ഗിരിജൻ, കെ. സന്തോഷ്, കെ. വിനയരാജ്, സദാനന്ദൻ എന്നിവർ സംസാരിച്ചു. പ്രകാശ് കാരാട്ടിന്റെ പ്രസംഗം എം. പ്രകാശൻ പരിഭാഷപ്പെടുത്തി. എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് ഗാരന്റി വിശ്വസിക്കാനാവില്ല –പ്രകാശ് കാരാട്ട്
M
MadhyamamSource Link
about 1 month ago