റിയാദ്: കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഇഫ്താർ സംഗമം നടത്തി. ‘സ്നേഹം കൂട്ടി ഒരു നോമ്പ് തുറ’ എന്ന പേരിൽ മലസിലെ ചെറീസ് റെസ്റ്റാറൻറിൽ നടത്തിയ സൗഹൃദ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് ജോജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം അഡ്വൈസറി ബോർഡ് അംഗം ഡെന്നി കൈപ്പനാനി ഉദ്ഘാടനം ചെയ്തു. റഹ്മത്ത് ഇലാഹി നദ്വി ചടങ്ങിൽ റമദാൻ സന്ദേശം നൽകി. അലി ആലുവ, നിബു വർഗീസ്, ഷാജി മഠത്തിൽ, നൂർ മുഹമ്മദ്, റിജോഷ്, റഹ്മാൻ മുനമ്പത്ത്, ഫ്രെഡിൻ അലക്സ്, ഷിബു ഉസ്മാൻ, രഘുനാഥ് പറശ്ശിനിക്കടവ് തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി വി.എം. നൗഫൽ സ്വാഗതവും ട്രഷറർ രാജേന്ദ്രൻ പാലാ നന്ദിയും പറഞ്ഞു

കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago