ക്യാമ്പസ് പ്രണയകഥയുമായി 'പ്രേംപാറ്റ'; കോഴിക്കോട്ട് ചിത്രീകരണം തുടങ്ങി

ക്യാമ്പസ് പ്രണയകഥയുമായി 'പ്രേംപാറ്റ'; കോഴിക്കോട്ട് ചിത്രീകരണം തുടങ്ങി

M
MadhyamamSource Link
കോഴിക്കോട്: ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പ്രേംപാറ്റ'യുടെ ചിത്രീകരണം കോഴിക്കോട്ട് തുടക്കമായി. എൻ.എസ്.എസ് ക്യാമ്പ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ പ്രണയകഥയുടെ തിരക്കഥാകൃത്ത് ലിജീഷ് കുമാറാണ്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മത്തിൽ നടി മമ്ത മോഹൻദാസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. 'ആയിഷ', 'ഇ.ഡി' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിൽ കൊൽക്കത്തയിൽ നിന്നുള്ള പുതുമുഖമാണ് നായിക. ജുനൈസ് വി.പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാളത്തിലെ യുവതാരനിരയ്ക്കൊപ്പം സൈജു കുറുപ്പ്, സിദ്ദിഖ്, അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, ബിപിൻ പെരുമ്പള്ളി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. രണദിവെയാണ് ഛായാഗ്രഹണം. മുഹ്സിൻ പരാരി, സുഹൈൽ എം. കോയ, മുത്തു എന്നിവരുടെ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകരുന്നു. 'പ്രേമലു'വിലൂടെ ശ്രദ്ധേയനായ ആകാശ് വർഗീസ് ജോസഫ് എഡിറ്റിങും പ്രസന്ന മാസ്റ്റർ കൊറിയോഗ്രഫിയും നിർവഹിക്കുന്നു. 'മാർക്കോ'യ്ക്ക് ശേഷം കലൈ കിങ്സൺ സ്റ്റണ്ട് മാസ്റ്ററാകുന്ന ചിത്രം എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. അനീസ് നാടോടി (പ്രൊഡക്ഷൻ ഡിസൈനർ), സമീറ സനീഷ് (കോസ്റ്റ്യൂം), വിഷ്ണു സുജാതൻ (സൗണ്ട് ഡിസൈനർ), സുധി സുരേന്ദ്രൻ (മേക്കപ്പ്), സുഹൈൽ എം. (ചീഫ് അസോസിയേറ്റ്), അനീഷ് നന്ദിപുലം (പ്രൊഡക്ഷൻ കൺട്രോളർ), മഞ്ജു ഗോപിനാഥ് (പി.ആർ.ഒ) എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. കോഴിക്കോടും തൃശൂരുമായി 45 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രം സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്യാമ്പസ് പ്രണയകഥയുമായി 'പ്രേംപാറ്റ'; കോഴിക്കോട്ട് ചിത്രീകര… | Boolokam