ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന് ജന്മദിന ആശംസകളുമായി ഭാര്യ ആതിയ ഷെട്ടി

ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന് ജന്മദിന ആശംസകളുമായി ഭാര്യ ആതിയ ഷെട്ടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്‍റെ 34-ാം ജന്മദിനത്തിൽ ആശംസകളുമായി ഭാര്യ ആതിയ ഷെട്ടി . "എന്റെ പ്രിയപ്പെട്ടവനേ, നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു" എന്ന അടിക്കുറിപ്പോടുകൂടിയാണ് ആതിയ ഷെട്ടി സമൂഹമാധ്യമത്തിൽ ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആശംസ അറയിച്ചത്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ചിത്രത്തിന് താഴെ രാഹുലിന് പിറന്നാൾ ആശംസകളറിയിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് എത്തിയത്. ഇതിനോടകം തന്നെ ചിത്രം ഏറെ ശ്രദ്ധ നേടി. കെ.എൽ. രാഹുലും ആതിയയും 2019 ജനുവരിയിൽ ആണ് കണ്ടുമുട്ടുന്നത്. വർഷങ്ങളുടെ പ്രണയത്തിനു ശേഷം 2023 ൽ ഇരുവരും വിവാഹിതരായി. ആതിയയുടെ അച്ഛൻ സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വർഷം ഇരുവർക്കും മകൾ ഇവാറ ജനിച്ചു. കുഞ്ഞ് ജനിച്ച വിവരവും കുഞ്ഞിന്‍റെ പേരും ആതിയ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഹീറോ, മുബാറകൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ആതിയ സിനിമ പ്രക്ഷർക്ക് മുന്നിൽ എത്തിയത്. നവാഗതയായ ദേബമിത്ര ബിസ്വാൾ സംവിധാനം ചെയ്ത "മോട്ടിച്ചൂർ ചക്നാചൂർ" എന്ന ചിത്രത്തിലാണ് ആതിയ അവസാനമായി അഭിനയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് കെ.എൽ. രാഹുൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിക്കുന്ന രാഹുൽ വലംകൈയ്യൻ വിക്കറ്റ് കീപ്പറും ബാറ്ററുമാണ്. 2014 ൽ മെൽബണിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരെ രാഹുൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തിന് രണ്ട് വർഷത്തിന് ശേഷം, 2016 ൽ സിംബാബ്‌വെക്കെതിരെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു, അവസാന പന്തിൽ സിക്‌സ് അടിച്ച് രാഹുൽ തന്റെ ആദ്യ സെഞ്ച്വറി നേടി നേടി. ഇത് മുഴുവൻ മത്സരത്തിലെയും ഏക സിക്‌സ് കൂടിയായിരുന്നു. അരങ്ങേറ്റത്തിൽ തന്നെ ഏകദിന സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രാഹുൽ. അതേ പര്യടനത്തിൽ തന്നെ അദ്ദേഹം തന്റെ ട്വന്റി20 അന്താരാഷ്ട്ര അരങ്ങേറ്റവും നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന് ജന്മദിന ആശംസകളുമായി ഭാര്യ… | Boolokam