BoolokamBoolokam
ക്രിയേറ്റിവിറ്റിയൽപ്പം കൂടിപ്പോയോ! റീലെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറി കുടുങ്ങി കൗമാരക്കാർ; ഒടുവിൽ ഹെലിക്കോപ്റ്റർ എത്തി രക്ഷപ്പെടുത്തി

ക്രിയേറ്റിവിറ്റിയൽപ്പം കൂടിപ്പോയോ! റീലെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറി കുടുങ്ങി കൗമാരക്കാർ; ഒടുവിൽ ഹെലിക്കോപ്റ്റർ എത്തി രക്ഷപ്പെടുത്തി

M
MadhyamamSource Link
Posted On date_range 3 May 2026 7:07 PM IST Updated On date_range 3 May 2026 7:07 PM IST ക്രിയേറ്റിവിറ്റിയൽപ്പം കൂടിപ്പോയോ! റീലെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറി കുടുങ്ങി കൗമാരക്കാർ; ഒടുവിൽ ഹെലിക്കോപ്റ്റർ എത്തി രക്ഷപ്പെടുത്തി text_fields bookmark_border ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിലെ സിദ്ദാർത്ഥ നഗറിൽ റീൽ ചിത്രീകരിക്കുന്നതിനായി വാട്ടർ ടാങ്കറിനു മുകളിൽ കയറി കുടുങ്ങി യുവാക്കൾ. 16 മണിക്കൂർ നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് ഇവരെ രക്ഷപ്പെടുത്താനായത്. ശനിയാഴ്ചയാണ് റീൽ ചിത്രീകരിക്കാൻ ഇവർ വാട്ടർടാങ്കറിനു മുകളിലേക്ക് ക‍യറിയത്. ഇതിനിടെ ഏണി താഴെ വീണതോടെയാണ് ഇവർ വാട്ടർ ടാങ്കറിന്‍റെ മുകളിൽ കുടുങ്ങിയത്. On a request from state government authorities, an IAF Mi 17 V5 of Central Air Command (CAC) was deployed to rescue two stranded children, who were stuck on top of a water tank in Sidharth Nagar in Gorakhpur, Uttar Pradesh. The children were stranded in the night as the ladder of… pic.twitter.com/dZ2D4shbQS — CAC, IAF (@CAC_CPRO) May 3, 2026 അധികൃതരുടെ അപേക്ഷ പ്രകാരം അഗ്നിശമന സേന സ്ഥലത്തെത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ദേശീയ ദുരന്ത നിവാരണ സേനയെയായിരുന്നു പരിഗണിച്ചത്. എന്നാൽ മഴ കാരണം എൻ.ഡി.ആർ.എഫ് വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് ഫയർഫോർസിനെ വിളിച്ചത്. സെൻട്രൽ എയർ കമാന്‍റിന്‍റെ എം.ഐ 17v5 ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പുലർച്ചെ 5.20തോടെ എത്തിയ ഹെലികോപ്റ്റർ 15 മിനുട്ട് കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  two teens stucked above the watertank then helicopter rescued

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിയേറ്റിവിറ്റിയൽപ്പം കൂടിപ്പോയോ! റീലെടുക്കാൻ വാട്ടർ ടാങ്ക… | Boolokam