ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി ഷറഫുദീന്‍റെ 'മധുവിധു'; ഏപ്രിൽ 23ന് തിയറ്ററിലേക്ക്

ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി ഷറഫുദീന്‍റെ 'മധുവിധു'; ഏപ്രിൽ 23ന് തിയറ്ററിലേക്ക്

വിഷ്ണു അരവിന്ദിന്‍റെ സംവിധാനത്തിൽ ഷറഫുദീൻ നായകനാകുന്ന ഫാമിലി റൊമാന്റിക് കോമഡി ചിത്രം 'മധുവിധു'വിന്‍റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഏപ്രിൽ 23ന് ആഗോള തലത്തിൽ തിയറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വന്നിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറാണ് ചിത്രം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശാന്തകുമാർ-മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്‍റെ സഹനിർമാണം. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി കോമഡി എന്റർടൈനർ ആകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അഞ്ച് ആണുങ്ങൾ മാത്രമുള്ള ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രണയവും ഒപ്പം പൊട്ടിച്ചിരിയും ഉൾപ്പെടുത്തി ഒരുക്കിയ ഒരു പക്കാ ഫാമിലിപാക്ക് എന്റെർടൈനെർ ആണ് ചിത്രം എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ നായികയാകുന്നത് ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'മധുവിധു'. ചിത്രത്തിലെ ആദ്യ ഗാനമായ മെല്ലവേ മെല്ലവേ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജഗദീഷ്,അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജുമധു എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം , പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് മധുവിധു. ഏറെ പ്രശംസ നേടിയ പൊന്മാൻ , സർക്കീട്ട്, ഗഗനചാരി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഛായാഗ്രഹണം -വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ -സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പി.ആർ.ഒ- ശബരി. മാർക്കറ്റിങ് ബ്രിങ്ഫോർത്ത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി ഷറഫുദീന്‍റെ 'മധുവിധു'; ഏപ്രിൽ… | Boolokam