ദോഹ: കേരളാ വിമൻസ് ഇനിഷ്യേറ്റിവ് ഖത്തർ (ക്വിഖ്) ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐ.സി.ബി.എഫ്) ചേർന്ന് സംഘടിപ്പിച്ച പുസ്തകമേള സീസൺ -9 സമാപിച്ചു. ഐ.സി.ബി.എഫ് കാഞ്ചാനി ഹാളിൽ നടന്ന മേളയിൽ നാലാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള ഏകദേശം 25,000 സി.ബി.എസ്.ഇ അക്കാദമിക് പുസ്തകങ്ങൾ ആണ് വിദ്യാർഥികൾക്ക് സൗജന്യമായി നൽകിയത്. ഏകദേശം 2,000 മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്കായി മേള സഹായകരമായി. ഉദ്ഘാടനച്ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വ്യത്യസ്തമായ സേവനപ്രവർത്തനമാണ് സൗജന്യ പുസ്തകമേളയിലൂടെ ക്വിഖ് നടത്തുന്നതെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷതച വഹിച്ചു. ഒട്ടേറെ വെല്ലുവിളികൾക്കിടയിലും ഓരോ വർഷവും വിജയകരമായി പുസ്തകമേള സംഘടിപ്പിക്കുന്നതിൽ ക്വിഖ് അംഗങ്ങളുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് ക്വിഖ് രക്ഷാധികാരി സറീന അഹദ് പറഞ്ഞു. ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോൻ സ്വാഗതവും ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് അഡ്വൈസറി ചെയർമാൻ കെ.എസ്. പ്രസാദ്, വൈസ് പ്രസിഡന്റ് അഹമ്മദ് റഷീദ്, ഐ.സി.സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, മുൻ ഐ.സി.സി പ്രസിഡന്റ് മിലൻ അരുണ്, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ നന്ദിനി, രവീന്ദ്രപ്രസാദ്, ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഖാജ നിസാമുദ്ദീൻ, മണിഭാരതി, മുൻ ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.ബി.എഫ് മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ റൗഫ്, ഐ.സി.സി മുൻ മാനേജ്മന്റ് കമ്മിറ്റി അംഗം ഗാർഗി തുടങ്ങിയവർ പങ്കെടുത്തു. ക്വിഖ് കൺവീനർ ലസിത ഗിരീഷ്, വൈസ് പ്രസിഡന്റ് ഡോ. ഇന്ദുലേഖ സുമേഷ്, അംഗങ്ങളായ ഫസീല അബ്ദുൽ സലാം, ഷഹനാസ് അബ്ദുൽ സലാം, ഷെഹ്ന ഫൈസൽ എന്നിവർ നേതൃത്വം നൽകി.

ക്വിഖ് പുസ്തകമേളക്ക് സമാപനം; 25,000ത്തിലധികം പുസ്തകങ്ങൾ കൈമാറി
M
MadhyamamSource Link
about 1 month ago