Posted On date_range 28 March 2026 10:19 PM IST Updated On date_range 28 March 2026 10:19 PM IST ക്ഷാമബത്ത കുടിശ്ശിക: ഹരജി നാളെ ഹൈകോടതി പരിഗണിക്കും text_fields bookmark_border camera_alt കേരള ഹൈകോടതി കൊച്ചി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത കുടിശ്ശിക നൽകുമെന്ന സർക്കാർ ഉത്തരവ് പാലിക്കാത്തതിനെതിരായ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. 2021 ജൂലൈ മുതലുള്ള ഡി.എ കുടിശിക ജീവനക്കാർക്ക് എട്ട് ഗഡുക്കളായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിശദമായ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ ഹരജിക്കാരനായ ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹരജിയാണ് ജസ്റ്റിസ് വിജു എബ്രഹാം പരിഗണിക്കുക. കുടിശ്ശികയുടെ ആദ്യഗഡു ഈ സാമ്പത്തിക വർഷം തന്നെ പലിശയടക്കം അനുവദിക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം. കേസിനെ തുടർന്ന് തുക ഘട്ടംഘട്ടമായി നൽകാൻ തീരുമാനിച്ചെങ്കിലും, മുൻകാല പ്രാബല്യം അനുവദിച്ചിരുന്നില്ല. കുടിശ്ശിക കൊടുത്തുതീർക്കാൻ 40,000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ തുകയാണ് ഗഡുക്കളായി നൽകുമെന്ന് അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനം മാത്രമാണിതെന്നും ഉപഹരജിയിൽ ആരോപിക്കുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Famine allowance arrears: High Court to consider petition tomorrow

ക്ഷാമബത്ത കുടിശ്ശിക: ഹരജി നാളെ ഹൈകോടതി പരിഗണിക്കും
M
MadhyamamSource Link
about 1 month ago