ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ

ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ

M
MadhyamamSource Link
Posted On date_range 21 March 2026 4:26 PM IST Updated On date_range 21 March 2026 4:26 PM IST text_fields bookmark_border തിരുവനന്തപുരം: മാർച്ചിലെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ മാർച്ച് 31ന് വിരണം ചെയ്യും. വിഷു പ്രമാണിച്ചാണ് പെൻഷൻ വിതരണം നേരത്തെയാക്കി ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്ത്. 62 ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുകയെത്തും. മുറ്റുള്ളവർക്ക് ബാങ്കുകൾ വഴി പെൻഷൻ വീടുകളിൽ നേരിട്ടെത്തും. ക്ഷേമനിധി അംഗങ്ങളുക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷനായി നൽകിയത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 10 വർഷം കൊണ്ട് പിണറായി സർക്കാർ വർധിപ്പിച്ച് 2000 രൂപയാക്കി. ഇപ്പോൾ പ്രതിമാസം 1050 കോടിയോളം രൂപയാണ് പെൻഷനായി അനുവദിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Welfare pension distribution for March to begin from 25th of this month

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ — Madhyamam | Boolokam | Boolokam