മലപ്പുറം: കൗമാരപ്രായക്കാരുടെ രക്ഷിതാക്കളുടെ മുൻവിധികൾ തിരുത്തിക്കുറിക്കുന്നതായിരുന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആർദ്ര മോഹനും നടിയും ‘ ബികമിങ് വെൽനസ് ’ ഫൗണ്ടറുമായ അശ്വതി ശ്രീകാന്തും നയിച്ച ടോക്ക് ഷോ. കുട്ടികളുടെ, വിശേഷിച്ച് കൗമാരപ്രായക്കാരുടെ വൈകാരിക മാറ്റങ്ങൾ തിരിച്ചറിയേണ്ടത് എങ്ങനെ, എപ്പോഴൊക്കെ അവർക്ക് സഹായം നൽകണം തുടങ്ങിയ വിഷയങ്ങൾ മനസ്സിലാക്കി വേണം രക്ഷിതാക്കൾ പ്രതികരിക്കേണ്ടതെന്ന് ആർദ്ര മോഹൻ പറഞ്ഞു. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ച കൂടി മനസ്സിലാക്കി വേണം രക്ഷിതാക്കൾ അവരുടെ പെരുമാറ്റങ്ങളോട് പ്രതികരിക്കാൻ എന്നും അവർ കൂട്ടിച്ചേർത്തു. കൗമാരത്തിലെ ഉത്കണ്ഠ, വിഷാദം, മറഞ്ഞിരിക്കുന്ന ഉത്കണ്ഠ തുടങ്ങിയവ തിരിച്ചറിയാൻ രക്ഷിതാക്കൾക്ക് കഴിയണം. വൈകാരിക മാറ്റങ്ങൾ സംബന്ധിച്ച് കുട്ടികളോട് പറയാവുന്നതും പറയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ സെഷൻ ഉപകരിച്ചെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാരക്കാരായ കുട്ടികളോടുള്ള പാരന്റിങ് എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച രക്ഷിതാക്കളുടെ സംശയങ്ങൾ ആർദ്ര മോഹനും അശ്വതി ശ്രീകാന്തും ദൂരീകരിച്ചു. ആർദ്ര, ബികമിങ് വെൽനസ് ഫൗണ്ടർമാരായ അശ്വതി, ഉനൈസ് മൊയ്തു എന്നിവർക്ക് മീ ഫ്രണ്ട് കൺട്രി ഹെഡ് മുഹ്സിൻ ഉപഹാരം നൽകി.

കൗമാരം: മുൻവിധികൾ തിരുത്തിക്കുറിച്ച് ടോക്ക് ഷോ
M
MadhyamamSource Link
17 days ago