Posted On date_range 3 April 2026 9:20 AM IST Updated On date_range 3 April 2026 9:20 AM IST text_fields bookmark_border ഷാർജ: കൽബയിലെ വാദി ഹെലോയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരനായ കുട്ടി മരിച്ചതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 7.05 നാണ് സംഭവം സംബന്ധിച്ച റിപ്പോർട്ട് പൊലീസിന് ലഭിച്ചത്. ഉടനടി പ്രത്യേക സംഘങ്ങളും രക്ഷാപ്രവർത്തകരും ആംബുലൻസുകളും സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടികൾ വെള്ളക്കെട്ടുകളിൽ നീന്തുന്നതിലും ഇറങ്ങുന്നതിലും ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് രക്ഷിതാക്കളോട് നിർദേശിച്ചു. മഴവെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളുടെ ആഴം അനിശ്ചിതമാണെന്നും, ചളിയും വഴുക്കലുകളും കാരണം അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു. കുടുംബങ്ങളുടെ ജാഗ്രതയും കുട്ടികളോട് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടതും അനിവാര്യമാണെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. അപകടകരമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ 901(സാധാരണ അന്വേഷണം) അല്ലെങ്കിൽ 999(അത്യാഹിതം) നമ്പറുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - 12-year-old dies after falling into a puddle in Kalba

കൽബയിൽ വെള്ളക്കെട്ടിൽ വീണ് 12 കാരൻ മരിച്ചു
M
MadhyamamSource Link
about 1 month ago