ജിദ്ദ: കണ്ടെയ്നറുകളും ചരക്ക് വാഹനങ്ങളും കൈകാര്യം ചെയ്യുന്നതിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ജിദ്ദ ഇസ്ലാമിക് തുറമുഖം. ഒരു മാസത്തിനിടെ 90,000 ത്തിലധികം കണ്ടെയ്നറുകളും ഒരു ലക്ഷത്തിലധികം ട്രക്കുകളുമാണ് തുറമുഖം വഴി കടന്നുപോയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം 17 കപ്പലുകൾ തുറമുഖത്ത് എത്തിയതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി ലോജിസ്റ്റിക് മേഖലയിലെ വളർച്ച രാജ്യത്തിെൻറ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി പ്രാദേശിക വികസന പദ്ധതികൾ തുടരുന്നതിനിടയിൽത്തന്നെ, വിവിധ ഗൾഫ് തുറമുഖങ്ങളിൽ നിന്ന് വഴിതിരിച്ചുവിട്ട കപ്പലുകൾ, ട്രക്കുകൾ, കണ്ടെയ്നറുകൾ എന്നിവയുടെ വർദ്ധിച്ച ഗതാഗതം വിജയകരമായി കൈകാര്യം ചെയ്യാൻ ജിദ്ദ ഇസ്ലാമിക് തുറമുഖത്തിന് സാധിച്ചതായി സൗദി പോർട്ട് അതോറിറ്റി അറിയിച്ചു. വിവിധ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് ‘മവാനി’ നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് കരുത്തായത്.

കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ റെക്കോഡ് നേട്ടവുമായി ജിദ്ദ ഇസ്ലാമിക് തുറമുഖം
M
MadhyamamSource Link
about 1 month ago