Posted On date_range 15 March 2026 11:27 AM IST Updated On date_range 15 March 2026 11:27 AM IST കണ്ണൂരിൽനിന്ന് മൂന്നിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് text_fields bookmark_border മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 15 മുതൽ 28 വരെ ഷാർജ, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. ഷാർജയിലേക്ക് ദിവസവും രാത്രി 10ന് പുറപ്പെട്ട് 12.20ന് ഷാർജയിലെത്തും. തിരികെ 1.20ന് പുറപ്പെട്ട് രാവിലെ 6.35ന് കണ്ണൂരിലെത്തും. മസ്കത്തിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസുകൾ. കണ്ണൂരിൽനിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് 7.10ന് മസ്കത്തിലെത്തും. തിരികെ 8.10ന് പുറപ്പെട്ട് പുലർച്ചെ 1.10ന് കണ്ണൂരിലെത്തും. റിയാദ് സർവിസ് വ്യാഴം, ഞായർ ദിവസങ്ങളിൽ നടത്തും. ഉച്ചക്ക് 2.45ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.45ന് റിയാദിലെത്തും. തിരികെ 6.45ന് പുറപ്പെട്ട് പുലർച്ചെ 2.15ന് കണ്ണൂരിലെത്തും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Air India Express service from Kannur to three destinations

കണ്ണൂരിൽനിന്ന് മൂന്നിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ്
M
MadhyamamSource Link
about 2 months ago