മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പാലത്തിന് സമീപം മൂന്ന് ഷെഡുകൾ. ഷെഡിൽ വിവിധ ഉൽപ്പന്നങ്ങളുമായി കച്ചവടക്കാരായി സ്കൂൾ യൂനിഫോമിലെത്തിയ കൊച്ചു വിദ്യാർത്ഥികളും.തങ്ങളുടെ ഉൽപ്പന്നങ്ങൾ ആളുകളെ വിളിച്ചു വരുത്തി വാശിയോടെ വിൽക്കുകയാണവർ.കൊച്ചു കുട്ടികളുടെ ഈ കച്ചവടം കണ്ടപ്പോൾ ഇതുവഴിയുള്ള യാത്രക്കാർ വാഹനങ്ങൾ നിർത്തുകയും ഇറങ്ങുകയും സാധനങ്ങൾ വാങ്ങി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചു കുട്ടികളെ സംരംഭകരാക്കാനായി മണാശ്ശേരി ഗവ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന എന്റർപ്രണേഴ്സ് ഷോപ്പിലെ കാഴ്ചകളാണിത്. മാജിക് സോപ്പ്, ക്രോഷെ ഐറ്റംസ്, ലിക്വിഡ് വാഷ്, ഐസ്ക്രീം, സിപ്പപ്പ്, വിവിധ ഷെയ്ക്കുകൾ, പലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഷോപ്പിലുള്ളത്. വൈകുന്നേരം പെയ്ത കനത്ത മഴ വിദ്യാർത്ഥികളുടെ ആവേശം കെടുത്തിയിരുന്നില്ല.ആൽഫ ജനറേഷനിലെ കുട്ടികളുടെ പ്രത്യേകതകൾ മനസ്സിലാക്കി അവരുടെ ജീവിത വിജയത്തിന് ആവശ്യമായ നൈപുണികൾ നേടിയെടുക്കാനും പാഠപുസ്തകത്തിനപ്പുറത്തേക്ക് അവരെ എത്തിക്കാനും ലക്ഷ്യമിട്ടാണ് സ്കൂൾ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്.നഗരസഭ ചെയർ പേഴ്സൺ കെ.പി ചാന്ദ്നി, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അബ്ദുൽ അസീസ് വാർപ്പിൽ, പ്രധാനാധ്യാപിക കെ.പി ബബിഷ, അധ്യാപിക ശ്രുതി തുടങ്ങിയവർ നേതൃത്വം നൽകി.

കനത്ത മഴയിലും ആവേശം ചോരാതെ കുട്ടി സംരഭകർ
M
MadhyamamSource Link
about 2 months ago