ക​ന​ത്ത വി​ല​യി​ടി​വ്; നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

ക​ന​ത്ത വി​ല​യി​ടി​വ്; നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

ഇ​രി​ട്ടി: ക​ന​ത്ത വി​ല​യി​ടി​വു​കാ​ര​ണം നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ. വി​ല​യു​മി​ല്ല വി​ള​വു​മി​ല്ല ക​ടു​ത്ത ചൂ​ടും വി​ല​യി​ടി​വു​മാ​ണ് പ്ര​ധാ​ന കാ​ര​ണം. ഈ​സ്റ്റ​ര്‍, പെ​രു​ന്നാ​ള്‍, വി​ഷു സീ​സ​ണ്‍ ല​ക്ഷ്യ​മി​ട്ട് വാ​ഴ​കൃ​ഷി ന​ട​ത്തി​യ ക​ര്‍ഷ​ക​രെ ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ഈ ​വ​ര്‍ഷം കി​ലോ​ക്ക്​ ശ​രാ​ശ​രി വി​ല 18 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ സീ​സ​ണി​ല്‍ 60-70 രൂ​പ കി​ലോ​ക്ക് വി​ല ല​ഭി​ച്ചി​രു​ന്നു. കാ​യ​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ള്‍ ഓ​ഫ​ര്‍ വി​ല​യാ​യി നാ​ല് കി​ലോ​ക്ക് 100 രൂ​പ നി​ര​ക്കു​വ​രെ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. വി​ഷു സീ​സ​ണി​ല്‍ വി​ല അ​ല്പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ പ​ഴ​യ​പ​ടി​യാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. കൊ​ടും ചൂ​ട് കാ​ര​ണം പ​ഴു​ത്ത കു​ല​ക​ള്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ഴേ​ക്കും തൊ​ലി ക​റു​ത്ത നി​റ​ത്തി​ലാ​കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ക​റു​ത്ത പ​ഴം വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ ത​യാ​റാ​കു​ന്നു​മി​ല്ല. ഒ​രാ​ഴ്ച​യി​ല​ധി​കം നി​റം മ​ങ്ങാ​തെ നി​ൽ​ക്കു​ന്ന അ​വ​സ്ഥ​ക്കാ​ണ് ചൂ​ട് കാ​ര​ണം വ​ലി​യ മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ര്‍ണാ​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ല​ക​ള്‍ മാ​ര്‍ക്ക​റ്റി​ല്‍ എ​ത്തു​ന്ന​തോ​ടെ നാ​ട്ടി​ലു​ള്ള​വ​ക്ക് ഡി​മാ​ൻ​ഡ് കു​റ​യാ​നാ​ണ് സാ​ധ്യ​ത. 100 മു​ത​ല്‍ 5000 വ​രെ വാ​ഴ​ക​ള്‍ കൃ​ഷി​യി​റി​ക്കി​യ ക​ര്‍ഷ​ക​ര്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ നി​ര​വ​ധി​യാ​ണ്. വേ​ന​ല്‍ ചൂ​ടി​ല്‍ വാ​ഴ​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നു പു​റ​മെ ആ​യി​ര​ക്ക​ണ​ക്കി​ന് നേ​ത്ര​വാ​ഴ​ക​ളാ​ണ് വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും നി​ലം​പൊ​ത്തി​യ​ത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക​ന​ത്ത വി​ല​യി​ടി​വ്; നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്കാ​ര്‍ പ്ര​തി​… | Boolokam