ക​ല​ക്ഷ​നി​ൽ കു​തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡ​ക്ക​ർ സ​ർ​വി​സ്

ക​ല​ക്ഷ​നി​ൽ കു​തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡ​ക്ക​ർ സ​ർ​വി​സ്

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഡ​ബി​ൾ ഡ​ക്ക​ർ സ​ർ​വി​സ് ലാ​ഭ​ത്തി​ലേ​ക്ക്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ഈ ​വ​ർ​ഷം മാ​ർ​ച്ച് 10നാ​ണ് ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് സ​ർ​വി​സ് ഔ​ദ്യോ​ഗി​ക​മാ​യി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സ​ർ​വി​സ് തു​ട​ങ്ങു​ക​യും ചെ​യ്തു. ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ ക​ല​ക്ഷ​നി​ലും കു​തി​പ്പു​ണ്ടാ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 22,000 രൂ​പ ല​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഴ്ച​യി​ൽ എ​ല്ലാ​ദി​വ​സ​വും സ​ർ​വീ​സു​ണ്ട്. ഡ​ബി​ൾ ഡ​ക്ക​റി​ന്റെ മു​ക​ൾ ഭാ​ഗം തു​റ​ന്ന നി​ല​യി​ലാ​ണ്. മു​ക​ളി​ൽ 36ഉം ​താ​ഴെ 28ഉം ​സീ​റ്റു​ക​ളാ​ണു​ള്ള​ത്. തു​റ​ന്ന ആ​കാ​ശ​ത്തി​നു കീ​ഴി​ൽ ന​ഗ​ര​ക്കാ​ഴ്ച​ക​ൾ കാ​ണാ​നാ​ണ് ഏ​റെ ആ​ളു​ക​ളു​ള്ള​ത്. മു​ക​ൾ​നി​ല​യി​ൽ 200 രൂ​പ​യും താ​ഴ​ത്ത് 100 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. ദി​വ​സ​വും അ​ഞ്ചു സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ൽ​നി​ന്ന് യാ​ത്ര​തു​ട​ങ്ങു​ന്ന യാ​ത്ര അ​ര​യി​ട​ത്തു​പാ​ലം, സ​രോ​വ​രം, എ​ര​ഞ്ഞി​പ്പാ​ലം, ന​ട​ക്കാ​വ്, മാ​നാ​ഞ്ചി​റ, പാ​ള​യം, ഫ്രാ​ൻ​സി​സ് റോ​ഡ്, സൗ​ത്ത് ബീ​ച്ച്,വ​ഴി കോ​തി​പ്പാ​ലം,ബീ​ച്ച്‍ എ​ന്നി​വ ക​വ​ർ ചെ​യ്യും. onlineksrtcswift.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ആ​ളു​ക​ൾ​ക്ക് യാ​ത്ര ബു​ക്ക് ചെ​യ്യാം. പ്ര​ധാ​ന​മാ​യി മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് ഡ​ബി​ൾ ഡ​ക്ക​റി​ൽ കോ​ഴി​ക്കോ​ട് ന​ഗ​രം ചു​റ്റി​ക്ക​റ​ങ്ങാ​ൻ ആ​ളു​ക​ളെ​ത്തു​ന്ന​ത്. ഒ​രി​ക്ക​ൽ യാ​ത്ര ചെ​യ്ത​വ​ർ ത​ന്നെ വീ​ണ്ടു​മെ​ത്തു​ന്നു. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​​ടെ ഡ​ബി​ൾ ഡ​ക്ക​റി​ൽ സ​ഞ്ച​രി​ക്കാ​നെ​ത്താ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. എ​യ​ർ​ടെ​ൽ, ജി​യോ, റി​ല​യ​ൻ​സ് തു​ട​ങ്ങി​യ സ്വ​കാ​ര്യ ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ളു​ടെ കേ​ബി​ളു​ക​ളും കെ.​എ​സ്.​ഇ.​ബി​യു​​ടെ ലൈ​നു​ക​ളു​മാ​ണ് ബ​സ് സ​ർ​വി​സി​ന് പ്ര​ധാ​ന ത​ട​സ്സം. ​റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പോ​സ്റ്റു​ക​ളെ​ല്ലാം മാ​റ്റി സ്ഥാ​പി​ക്കേ​ണ്ട​തി​നാ​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ ലൈ​നു​ക​ളെ​ല്ലാം റോ​ഡി​ലേ​ക്ക് താ​ഴ്ന്നു കി​ട​ക്കു​ക​യാ​ണ്. വ്യാ​പാ​ര​ഭ​വ​ൻ, ​ക്രി​സ്റ്റ്യ​ൻ കോ​ള​ജ് ക്രോ​സ്റോ​ഡ്,ബീ​ച്ച് ഹോ​സ്പി​റ്റ​ൽ പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കേ​ബി​ളു​ക​ൾ ഡ​ബി​ൾ ഡ​ക്ക​റി​ന്റെ സു​ഗ​മ​മാ​യ യാ​ത്ര​ക്ക് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ബുക്കിങ് മാർഗനിർദേശങ്ങൾ onlineksrtcswift.com എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. Travelling From എന്ന സ്ഥലത്ത് Kozhikode Double Decker എന്ന് നൽകുക. Going To എന്ന സ്ഥലത്ത് Kozhikode എന്ന് നൽകുക. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി (Date) തിരഞ്ഞെടുക്കുകയും Search ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും ചെയ്യുക. ലഭ്യമായ ട്രിപ്പുകളിൽ നിന്ന് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രിപ്പിന് നേരെയുള്ള Select seats ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ആവശ്യമായ Upper Deck / Lower Deck സീറ്റ് തിരഞ്ഞെടുക്കുക. Boarding Point: Kozhikode Double Decker എന്നും Dropping Point: Kozhikode എന്നും തിരഞ്ഞെടുക്കുക. തുടർന്ന് Provide Passenger Details ക്ലിക്ക് ചെയ്ത് യാത്രക്കാരുടെ പേര്, വയസ്, gender, mobile number, email id എന്നിവ നൽകുക. Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ Payment Option തിരഞ്ഞെടുക്കുകയും പേയ്മെന്റ് പൂർത്തിയാക്കുകയും ചെയ്യുക. പേയ്മെന്റ് വിജയകരമായി പൂർത്തിയായതിന് ശേഷം ടിക്കറ്റ് കൺഫർമേഷൻ സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കും

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക​ല​ക്ഷ​നി​ൽ കു​തി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡ​ക്ക​… | Boolokam