ബംഗളൂരു: കഴിഞ്ഞ കേരളം പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ നിന്ന് വിജയിച്ച കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലിന് കർണാടക മലയാളി കോൺഗ്രസ് സ്വീകരണം നൽകി. ഇന്ദിരാനഗറിൽ നടന്ന സ്വീകരണ പരിപാടി കണ്ണൂർ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കെ. എം.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു. മെയ് നാലിന് പുറത്തു വരുന്ന തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് നൗഷാദ് ബ്ലാത്തൂർ പറഞ്ഞു. കെ.എം.സി നേതാക്കളായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ഡാനി ജോൺ, ചാർളിമാത്യു, രാജീവൻ കളരിക്കൽ, ഷാജി ജോർജ്, ടോമി ജോർജ് , ജിബി കെ.ആർ. നായർ, മുഹമ്മദ് മുനവ്വറലി എന്നിവർ സംസാരിച്ചു. വാൽപാറ ദുരന്തത്തിൽ മരിച്ചവര്‍ക്ക് അനുശോചനം രേഖപെടുത്തി. സുനിൽ തോമസ് മണ്ണിൽ നന്ദി പറഞ്ഞു.

കർണാടക മലയാളി കോൺഗ്രസ് സ്വീകരണം നൽകി
M
MadhyamamSource Link
19 days ago