Posted On date_range 22 March 2026 7:31 PM IST Updated On date_range 23 March 2026 12:49 PM IST ഖത്തറിലെ ഹെലികോപ്റ്റർ അപകടം; യു.എ.ഇ അനുശോചിച്ചു text_fields bookmark_border അബൂദബി: ഖത്തറിൽ പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ വീരമൃത്യു വരിച്ച സംഭവത്തിൽ ഖത്തറിനെയും തുർക്കിയയെയും യു.എ.ഇ അനുശോചനമറിയിച്ചു. സംഭവത്തിൽ ഖത്തർ സായുധ സേനയുടെയും സംയുക്ത ഖത്തർ-തുർക്കിയ സേനയുടെയും അംഗങ്ങളാണ് മരിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്കും ഖത്തർ സർക്കാരിനും ജനങ്ങൾക്കും, കൂടാതെ തുർക്കിയ സർക്കാരിനും ജനങ്ങൾക്കും യു.എ.ഇയുടെ അനുശോചനവും സഹാനുഭൂതിയും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Helicopter accident in Qatar; UAE expresses condolences

ഖത്തറിലെ ഹെലികോപ്റ്റർ അപകടം; യു.എ.ഇ അനുശോചിച്ചു
M
MadhyamamSource Link
about 2 months ago