ഖത്തറിൽ ഈദുഗാഹുകൾ ഇല്ല

ഖത്തറിൽ ഈദുഗാഹുകൾ ഇല്ല

M
MadhyamamSource Link
Posted On date_range 18 March 2026 3:02 PM IST Updated On date_range 18 March 2026 3:02 PM IST ഖത്തറിൽ ഈദുഗാഹുകൾ ഇല്ല text_fields bookmark_border ദോഹ: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുത്ത പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കും. സാധാരണ ജുമുഅ നമസ്കാരം നടക്കുന്ന തെരഞ്ഞെടുത്ത പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം ഉണ്ടിയിരിക്കുക. രാവിലെ 5.53 ന് പെരുന്നാൾ നമസ്കാര സമയം ആരംഭിക്കും. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. പെരുന്നാൾ നമസ്‌കാരവും ഖുതുബയും ഉൾപ്പെടെയുള്ള മുഴുവൻ ചടങ്ങുകളും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. തുറസ്സായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളിലും മറ്റ് താൽക്കാലിക നമസ്‌കാര ഇടങ്ങളിലും ഇത്തവണ പെരുന്നാൾ നമസ്‌കാരം അനുവദിക്കില്ല. രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി ഖുതുബയിൽ പ്രത്യേക പ്രാർത്ഥനകൾ ഉൾപ്പെടുത്താനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  There are no Eid prayer in Qatar

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തറിൽ ഈദുഗാഹുകൾ ഇല്ല — Madhyamam | Boolokam | Boolokam