ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതുസ്ഥാപനങ്ങളും മറ്റ് ഇൻസ്റ്റിറ്റ്യൂഷനുകളിലെയും ജീവനക്കാർക്ക് മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചത്. ജീവനക്കാർ ഒരാഴ്ചത്തെ അവധി കഴിഞ്ഞ് മാർച്ച് 24ന് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. ഖത്തർ സെൻട്രൽ ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതിനാൽ ബാങ്ക് ജീവനക്കാരുടെ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഉത്തരവ് പുറപ്പെടുവിക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഖത്തറിൽ ചെറിയ പെരുന്നാൾ അവധി മാർച്ച് 17 മുതൽ
M
MadhyamamSource Link
about 2 months ago