ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ കൊല്ലപ്പെട്ടു

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ കൊല്ലപ്പെട്ടു

M
MadhyamamSource Link
ദോഹ: ഖത്തറിന്റെ സമുദ്രാതിർത്തിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഒരാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയയുടെ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ചോ ഹെലികോപ്റ്ററിനെക്കുറിച്ചോ മന്ത്രാലയം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പതിവ് ഡ്യൂട്ടിക്കിടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് സമുദ്രാതിർത്തിയിൽ തകർന്നുവീഴുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ കൊല്ലപ്പെട്ട… | Boolokam