ഖത്തർ എനർജിയുടെ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം

ഖത്തർ എനർജിയുടെ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം

M
MadhyamamSource Link
Posted On date_range 1 April 2026 3:28 PM IST Updated On date_range 1 April 2026 3:28 PM IST ഖത്തർ എനർജിയുടെ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം text_fields bookmark_border ദോഹ: ഖത്തറിലേക്ക് ബുധനാഴ്ച പുലർച്ച മിസൈൽ ആക്രമണം. ഇറാനിൽനിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂസ് മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യംവെച്ച് എത്തിയത്. ഒരു മിസൈൽ ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിയിൽ ഓയിൽ ടാങ്കറിൽ പതിച്ചു. ഖത്തർ എനർജിയുടെ എണ്ണ ടാങ്കറായ അക്വാ 1 കപ്പലിലാണ് പതിച്ചത്. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മറ്റ് രണ്ട് മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Missile attack on Qatar Energy oil tanker

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തർ എനർജിയുടെ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം — Madhyama… | Boolokam