മസ്‌കത്ത്: നിലവിലെ സാഹചര്യങ്ങളെ തുടർന്ന് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ഞായറാഴ്ച നേരിട്ടുള്ള ക്ലാസുകൾ മാറ്റിവെതായി സുൽത്താൻ ഖാബൂസ് സർവകലാശാല അറിയിച്ചു. എല്ലാ ക്ലാസുകളും ഓൺലൈൻ രീതിയിൽ തുടരുന്നതായും നിശ്ചയിച്ചിരുന്ന പരീക്ഷകൾ അടുത്ത അറിയിപ്പ് വരുന്നതുവരെ മാറ്റിവച്ചതായും സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനനുസരിച്ച് തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. പരീക്ഷകളുടെ പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക സർവകലാശാല ചാനലുകൾ പിന്തുടരണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഖാബൂസ് സർവകലാശാല ഓൺലൈൻ ക്ലാസുകൾ തുടരും; പരീക്ഷകൾ മാറ്റിവെച്ചു
M
MadhyamamSource Link
about 1 month ago