ഖുർആൻ വിജ്ഞാന പരീക്ഷ;  വിജയികളെ പ്രഖ്യാപിച്ചു

ഖുർആൻ വിജ്ഞാന പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു

M
MadhyamamSource Link
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിളിന്‍റെ ആഭിമുഖ്യത്തിൽ ഖുർആനിലെ അൽ അൻകബൂത്ത് അധ്യായത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയിൽ ഫൗസിയ സജീർ ഒന്നാം സ്ഥാനം നേടി. ടി.ടി മൊയ്​തീൻ കോയ രണ്ടാം സ്ഥാനവും മെഹ്​റ മൊയ്‌തീൻ, ജുവൈരിയ പത്തറക്കൽ, ശിഫ സാബിർ എന്നിവർ മൂന്നാം സ്ഥാനവും നേടി. റുബീന നൗഷാദ്​, സിറാജ്​ വെണ്ണാറൊടി, സോന സക്കരിയ, സാബിർ വട്ടപ്പറമ്പിൽ, റഫീഖ്​ മണിയറയിൽ, അശ്​റഫ്​ അലി എം.ജി, നൗഷാദ്​ വി.പി, സൽമ സലീം, ഹേബ നജീബ്​, ഉമ്മു അമ്മാർ, മുഹമ്മദ്​ ഷാജി, സുബൈദ കെ.വി എന്നിവർ എ പ്ലസ്​ കരസ്​ഥമാക്കി. ഓൺലൈനായി സംഘടിപ്പിച്ച പരീക്ഷക്ക്​ സക്കീർ ഹുസൈൻ, സഈദ് റമദാൻ നദ്‌വി, ജമാൽ നദ്‌വി, സജീർ കുറ്റ്യാടി, യൂനുസ് സലീം നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖുർആൻ വിജ്ഞാന പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു — Madhyamam |… | Boolokam