Posted On date_range 6 April 2026 12:39 PM IST Updated On date_range 6 April 2026 12:39 PM IST ഖത്തർ അപലപിച്ചു text_fields bookmark_border ദോഹ: ദമസ്കസിലെ യു.എ.ഇ എംബസിയും അതിന്റെ മിഷൻ മേധാവിയുടെ വസതിയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. നയതന്ത്ര ദൗത്യങ്ങളെ ദുർബലപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതുമാണ് ഈ പ്രവൃത്തി. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുകയും അത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. യു.എ.ഇയോടുള്ള പൂർണ ഐക്യദാർഢ്യം ആവർത്തിച്ച ഖത്തർ, അന്താരാഷ്ട്ര നിയമങ്ങൾക്കും നയതന്ത്ര സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിയന്ന കൺവെൻഷൻ പ്രമേയങ്ങൾക്കും അനുസൃതമായി നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Qatar condemned
