ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദമ്മാമിൽ പുതിയ പരീക്ഷണം; ട്രാഫിക് സിഗ്​നലുകൾ നീക്കം ചെയ്യുന്നു

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദമ്മാമിൽ പുതിയ പരീക്ഷണം; ട്രാഫിക് സിഗ്​നലുകൾ നീക്കം ചെയ്യുന്നു

M
MadhyamamSource Link
ദമ്മാം: നഗരത്തിലെ ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനുമായി പുതിയ പരിഷ്കാരവുമായി ദമ്മാം മുനിസിപ്പാലിറ്റി. ഇതി​െൻറ ഭാഗമായി തിരക്കേറിയ ചില ജങ്​ഷനുകളിൽ നിന്ന് ട്രാഫിക് സിഗ്​നലുകൾ നീക്കം ചെയ്തുകൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടികൾക്ക് ഞായറാഴ്ച തുടക്കമായി. അമീർ നായിഫ് റോഡും കിങ്​ അബ്​ദുൽ അസീസ് സ്ട്രീറ്റും സംഗമിക്കുന്ന പ്രധാന കവലയിലാണ് സിഗ്​നലുകൾ ഒഴിവാക്കി ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. സിഗ്​നലുകൾ ഒഴിവാക്കുന്നത് ഗതാഗത വേഗതയെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കുകയും, തന്ത്രപ്രധാനമായ മറ്റ് കവലകളിലും സമാനമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ പഠിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിലെ തന്ത്രപ്രധാനമായ എല്ലാ സിഗ്​നലുകളും പുനപരിശോധിക്കാനും ട്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താനുമുള്ള വിപുലമായ വികസന പദ്ധതിയുടെ ഭാഗമാണിത്. സമാനമായ രീതിയിൽ, ഖോബാർ മുനിസിപ്പാലിറ്റിയും ഗതാഗത പരിഷ്കരണത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആഗോള ‘ഐ.എം.ഡി സ്മാർട്ട് സിറ്റി’ സൂചികയിൽ ഇടംപിടിച്ച ഖോബാർ, തങ്ങളുടെ ട്രാഫിക് സിഗ്​നലുകളെ ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി (എ.ഐ) ബന്ധിപ്പിച്ചതായി നേരത്തെ അറിയിച്ചിരുന്നു. ഗതാഗത നിയന്ത്രണത്തിനായി പ്രെഡിക്റ്റീവ് അനലിറ്റിക്സും നിർമിത ബുദ്ധിയും ഉപയോഗിക്കുന്നതിലൂടെ നഗരത്തിലെ സുരക്ഷ വർദ്ധിപ്പിക്കാനും, ജനസംഖ്യാ വർദ്ധനവിന് അനുസരിച്ചുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കാനും സാധിക്കും. ഇത് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിനും സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദമ്മാമിൽ പുതിയ പരീക്ഷണം; ട്രാഫിക… | Boolokam