ഗുജറാത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രൽ ജി.എസ്.ടി ഭവനിലെ ഉദ്യോഗസ്ഥർ പിടിയിൽ

ഗുജറാത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രൽ ജി.എസ്.ടി ഭവനിലെ ഉദ്യോഗസ്ഥർ പിടിയിൽ

നദിയാദ്: ഗുജറാത്തിലെ നദിയാദിൽ കൈക്കൂലി വാങ്ങിയ രണ്ട് സെന്‍റട്രൽ ഗുഡ്സ് ആന്‍ഡ് സർവീസസ് ടാക്സ് (സി.ജി.എസ്.ടി) ഉദ്യോഗസ്ഥർ അറസ്റ്റിൽ. നദിയാദ് സെൻട്രൽ ജി.എസ്.ടി ഭവനിലെ സൂപ്രണ്ട് അമർനാഥ് ഗോവർദ്ധൻറാം സരോജ്, ഇൻസ്പെക്ടർ സുബോധ് സുഭാഷ് ചൗഹാൻ എന്നിവരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ട്രാൻസ്‌പോർട്ട് വാഹനം വിട്ടുനൽകുന്നതിനായി 55 ലക്ഷം രൂപ ആവശ‍്യപ്പെട്ട ഇവർ തങ്ങളുടെ ഓഫീസിനുള്ളിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡു സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്. ട്രാൻസ്പോർട്ട് ബിസിനസ്സ് നടത്തുന്ന പരാതിക്കാരന്റെ ചരക്ക് കയറ്റിയ ട്രക്ക് സെൻട്രൽ ജി.എസ്.ടി അധികൃതർ പിടിച്ചെടുത്തിരുന്നു. തുടർന്ന് പരിശോധനയ്ക്കായി വാഹനം നദിയാദ് ജി.എസ്.ടി ഓഫീസിലെത്തിച്ചു. വാഹനം വിട്ടുകിട്ടുന്നതിനായി പരാതിക്കാരൻ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ചരക്കിന്റെ ജി.എസ്.ടി രേഖകളിൽ ന്യൂനതകളുണ്ടെന്നാരോപിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും നിയമപരമായ തടസ്സങ്ങളില്ലാതെ ട്രക്ക് വിട്ടുനൽകുന്നതിനുമായി ഉദ്യോഗസ്ഥർ 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായി 10 ലക്ഷം രൂപ ഉടനടി നൽകണമെന്നും അവർ നിർബന്ധിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുജറാത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രൽ ജി.എസ്.ടി ഭവന… | Boolokam