സാൻഫ്രാൻസിസ്കോ: ഗൂഗ്ളിന്റെ മുൻ വൈസ് പ്രസിഡന്റ് ലിലിയൻ റിങ്കണെ എ.ഐ പ്രോഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റായി നിയമിച്ച് ആപ്പിൾ. ഗൂഗ്ളിലെ ഒമ്പതു വർഷത്തെ സേവനം അവസാനിപ്പിച്ചാണ് റിങ്കൺ ആപ്പിളിന്റെ തലപ്പത്തെത്തുന്നത്. ഗൂഗ്ളിന്റെ ഷോപ്പിങ്, അസിസ്റ്റന്റ് എന്നിവയുടെ മേൽനോട്ടം വഹിച്ചിരുന്നു. കൂടാതെ ഗൂഗ്ളിലെത്തുന്നതിന് മുമ്പ് സ്കൈപ്പിലും മൈക്രോസോഫ്റ്റിലും റിങ്കൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആപ്പ്ളിന്റെ വേൾഡ്‌വൈഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക്കിനായിരിക്കും റിങ്കൺ റിപ്പോർട്ട് ചെയ്യുക. വിപണിയിലെ മത്സരം കണക്കിലെടുത്ത് കമ്പനിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമുകളെ പുനസംഘടിപ്പിക്കുന്ന സമയത്താണ് പുതിയ നിയമനം. ഉൽപ്പന്ന വികസനം, മാർക്കറ്റിങ്, ആഗോള പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച പങ്കുവഹിക്കാൻ റിങ്കണ് സാധിക്കുമെന്നാണ് ആപ്പിളിന്റെ നിഗമനം.

ഗൂഗ്ളിന്റെ മുൻ ഉദ്യോഗസ്ഥയെ എ.ഐ മാർക്കറ്റിങ് മേധാവിയായി നിയമിച്ച് ആപ്പ്ൾ
M
MadhyamamSource Link
about 1 month ago