Posted On date_range 3 April 2026 7:15 AM IST Updated On date_range 3 April 2026 7:15 AM IST ഗൂഗ്ൾ ഐ.ഡി മാറ്റേണ്ടതെങ്ങനെ text_fields bookmark_border നിലവിലുള്ള ജി മെയിൽ അക്കൗണ്ട് കളയാതെ തന്നെ ഐ.ഡി മാറ്റാനുള്ള സൗകര്യം ഗൂഗ്ൾ ഒരുക്കിയിരിക്കുന്നു. അഥവാ, പഴയ അക്കൗണ്ടിൽ തന്നെ പുതിയ ഇ മെയിൽ നിർമിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്. പുതിയ ഇമെയിൽ ഐഡിയിലേക്ക് മാറിയാലും ഗൂഗിൾ അക്കൗണ്ടിലെ ഇമെയിലുകളോ മറ്റ് ഡാറ്റയോ നഷ്ടമാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരാൾ പഴയ ഇ മെയിൽ ഐ.ഡിയിലേക്ക് സന്ദേശമയാച്ചാലും അത് പുതിയ ഐ.ഡി യിലേക്ക് വരികയും ചെയ്യും. പുതിയ ഐ.ഡി ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്ര മാത്രം ഫോണിലോ ഡെസ്ക്ടോപ്പിലോ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുക. ജി മെയിലിൽ പ്രൊഫൈൽ പിക്ചറിൽ ക്ലിക്ക് ചെയ്ത് ‘മാനേജ് ഗൂഗ്ൾ അക്കൗണ്ടി’ൽ ക്ലിക്ക് ചെയ്യുക. ‘പേഴ്സനൽ ഇൻഫോ’ തിരഞ്ഞെടുക്കുക; ഇതിൽ ‘ ഇ മെയിൽ ’ എന്നത് ടാപ് ചെയ്യുക ഇവിടെ ‘ഗൂഗ്ൾ അക്കൗണ്ട് ഇ മെയിൽ’ എന്നതിൽ ഇമെയിൽ ഐഡിയിൽ ടാപ്പ് ചെയ്യുക. അപ്പോൾ ‘ചേഞ്ച് ഗൂഗ്ൾ അക്കൗണ്ട് ഇ മെയിൽ’ എന്ന ഓപ്ഷൻ കാണാം; അവിടെ പുതിയ ഐ.ഡി നൽകി സേവ് ചെയ്യാം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - How to change Google ID
