ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററടിച്ച് പ്രചാരണം തകൃതി; പട്ടിക വന്നപ്പോൾ അഹമ്മദ് ദേവർകോവിലിന് ചിഹ്നം ബക്കറ്റ്!

ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററടിച്ച് പ്രചാരണം തകൃതി; പട്ടിക വന്നപ്പോൾ അഹമ്മദ് ദേവർകോവിലിന് ചിഹ്നം ബക്കറ്റ്!

M
MadhyamamSource Link
കോഴിക്കോട്: ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ കോഴിക്കോട് സൗത്ത് മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ പട്ടിക വന്നപ്പോൾ ലഭിച്ചത് ബക്കറ്റ് ചിഹ്നം! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗ്ലാസ് ചിഹ്നത്തിൽ വിജയിച്ച ഐ.എൻ.എൽ നേതാവായ അദ്ദേഹം ഇത്തവണ അതേ ചിഹ്നത്തിനാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ, ‘ഗ്ലാസ്’ ചിഹ്നം 2025ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ല. വൻതോതിൽ ഗ്ലാസ് ചിഹ്നത്തിലുള്ള പോസ്റ്റർ പ്രചാരണത്തിനായി അച്ചടിച്ചിരുന്നു, മണ്ഡലത്തിലെ പലയിടങ്ങളിലും ഈ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഗ്ലാസ് ചിഹ്നത്തിലുള്ള പ്രചാരണം തൽക്കാലം നിർത്തിവെക്കാനാണ് നിലവിൽ പ്രവർത്തകർക്ക് നൽകിയ നിർദേശം. ഇനി ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റി അടിക്കേണ്ടിവരും. മണ്ഡലത്തിൽ മുസ്‍ലിംലീഗിലെ യുവരക്തം ഫൈസൽബാബുവാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പിയുടെ ടി. റെനീഷും സജീവമായി രംഗത്തുണ്ട്. 2021ൽ പുതുമുഖമായി ഇവിടെ എത്തിയ ദേവർകോവിൽ ഇന്ന് മണ്ഡലത്തിന് സുപരിചിതനാണ്. ആയിരം കോടിയുടെ വികസനം നടപ്പാക്കിയ മണ്ഡലമാണിതെന്ന് അഹമ്മദ് ദേവർകോവിൽ അവകാശപ്പെടുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററടിച്ച് പ്രചാരണം തകൃതി; പട്ടിക വന്… | Boolokam