ഗൾഫ് എയർ ദമ്മാം വഴിയുള്ള സർവിസുകൾ ഏപ്രിൽ 30 വരെ നീട്ടി

ഗൾഫ് എയർ ദമ്മാം വഴിയുള്ള സർവിസുകൾ ഏപ്രിൽ 30 വരെ നീട്ടി

M
MadhyamamSource Link
മനാമ: ഗൾഫ് എയർ, ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തുന്ന താൽക്കാലിക സർവീസുകളുടെ കാലാവധി ഏപ്രിൽ വരെ നീട്ടിയതായി അറിയിച്ചു. ദമ്മാമിൽ നിന്നുള്ള ലണ്ടൻ സർവീസുകൾ ഏപ്രിൽ 11 വരെ തുടരും. മുംബൈ, ചെന്നൈ, കൊച്ചി (മറ്റ് ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടെ), നെയ്‌റോബി, കെയ്‌റോ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 2026 ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ പത്തോളം പ്രധാന കേന്ദ്രങ്ങളിലേക്കാണ് ഗൾഫ് എയർ ദമ്മാം വഴി സർവീസ് നടത്തുന്നത്. ദമ്മാമിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഉറപ്പായ ടിക്കറ്റുള്ള യാത്രക്കാർക്ക് ബഹ്‌റൈനിൽ നിന്ന് ദമ്മാം വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ഗൾഫ് എയർ ഉറപ്പാക്കും. ബഹ്‌റൈനിൽ നിന്ന് ദമ്മാം വഴി യാത്ര ചെയ്യുന്നവർക്കായി സൗദി അറേബ്യയുടെ ട്രാൻസിറ്റ് വിസ ലഭ്യമാക്കാൻ ഗൾഫ് എയർ സഹായിക്കും. യാത്രക്കാർക്ക് ഗൾഫ് എയർ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗൾഫ് എയർ ദമ്മാം വഴിയുള്ള സർവിസുകൾ ഏപ്രിൽ 30 വരെ നീട്ടി — Ma… | Boolokam