കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ സൂപ്പി മെഗാ വിന്നറായി. നിരവധി പേർ പങ്കെടുത്ത മൽസരത്തിൽ ദിവസവും ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് മെഗാ വിന്നറെ തെരഞ്ഞെടുത്തത്.40 വർത്തോളമായി കുവൈത്തിൽ പ്രവാസിയായ സൂപ്പി പേരാമ്പ്ര സ്വദേശിയാണ്. കുവൈത്തിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറാണ്. റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് മൽസരം റമദാൻ അവസാനിച്ചതോടെ അവസാനിച്ചു. കുവൈത്തിലുള്ള നിരവധി പേരാണ് ദിവസവും മൽസരത്തിന്റെ ഭാഗമായത്. 30 ദിവസത്തെ വിജയികൾക്കും മെഗാ വിന്നറിനുമുള്ള സമ്മാനം വൈകാതെ കൈമാറും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഗൾഫ് മാധ്യമം അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസ്: സൂപ്പി മെഗാ വിന്നർ
M
MadhyamamSource Link
about 2 months ago